CAH.jpg

About

بسم الله الرحمن الرحيم..


Zee Que International School, MJS Women's Collage എന്നീ സ്ഥാപനങ്ങൾ. അല്ലാഹുവിന്റെ അതി മഹത്തായ അനുഗ്രഹം കൊണ്ട് 2017 ജനുവരി രണ്ടാം വാരത്തിൽ സാഹ്‌റതുൽ ഖുർആൻ പ്രീസ്കൂൾ തുടങ്ങുന്നതിന് വേണ്ടി വിടാക്കുഴ കുടുംബവകയായി കിട്ടിയ സ്വന്തം സ്ഥലത്ത് ബിൽഡിങ് പണി ആരംഭിച്ചു. അൽഹംദുലില്ലാഹ് വളരെ പെട്ടെന്ന് രണ്ട് നിലകളുടെ പണി പൂർത്തിയായി മെയ് ആദ്യവാരത്തിൽ ബഹു സുൽത്താനുൽ ഉലമ കാന്തപുരം എ.പി ഉസ്താദ് ബിൽഡിങ്ങിന്റെയും അഡ്മിഷൻ ഉദ്ഘാടനവും നടത്തി. പ്രസ്ഥാന ബന്ധം ഉള്ളത് കൊണ്ട് വളരെ പെട്ടെന്ന് 2 ഡിവിഷൻ 3 വയസ്സുള്ള കുരുന്നുകളുമായി ജൂൺ മാസം ആദ്യ വാരത്തിൽ അലിഫ് ഡേ ബഹു മർകസ് മാനേജർ സി മുഹമ്മദ് ഫൈസി നേതൃത്വം നൽകി ക്ലാസ്സ്‌ ആരംഭിക്കാൻ കഴിഞ്ഞു . സ്കൂൾ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ മൂന്ന് ഡിവിഷൻ ആയി 72 കുട്ടികളും സഹ്‌റയിൽ 9 ടീച്ചേഴ്സുമായി അദ്യാപമാരംഭിച്ചു. വിടാക്കുഴ സ്ഥാപനം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഏതാണ്ട് 15 കിലോമീറ്ററിനുള്ളിൽ എല്ലാ പ്രദേശത്തുനിന്നും കുട്ടികളെ വണ്ടിയിൽ എടുക്കാൻ തുടങ്ങി, അതിനായി വണ്ടികളും വാങ്ങി. നടപ്പു വർഷം തന്നെ പത്താംതരം കഴിഞ്ഞ പെൺകുട്ടികളെ അഹ്‌ലുസുന്നത്ത് വൽ ജമാഅത്ത് ഇസ്ലാമിക ബോധമുള്ളതും മത ചിട്ട അനുസരിച്ചു ജീവിക്കുന്നതുമായ ഒരു കുടുംബിനിയെ വാർത്തെടുക്കണം എന്ന ലക്ഷ്യത്തോടെ മർക്കസ് ഹാദിയ + കൊമേഴ്സ് പ്ലസ് വൺ 18 കുട്ടികളുമായി തുടക്കം കുറിച്ചു. അൽഹംദുലില്ലാഹ് സ്ഥാപനത്തിന്റെ വളർച്ച പെട്ടന്നായിരുന്നു..

 എല്ലാ മാസത്തിലും പേരെന്റ്സിനുള്ള ഇസ്ലാമിക, സൈക്കോളജി ട്രെയിനിങ്ങും. കുട്ടികൾക്ക് റബീഹ് ഡേയും റാബീഹുൽ അവ്വലിൽ കുട്ടികൾക്ക് എല്ലാ ദിവസവും മൗലിദ് സദസ്സും കോവിഡ് കാലത്ത് ഓൺലെയിൻ Zoom ഫ്ലാറ്റ് ഫോം വഴി സഹ്റ ഫെസ്റ്റ്, ഇൻഡിപെൻഡൻസ് ഡേ, പലവിധ നാച്ചുറൽ വർക്കുകളും, കുട്ടികളുടെ ഖുർആൻ ഓത്തും, ദിക്റുകൾ ചൊല്ലലും സ്ഥാപനത്തിന് സൽപേര് ഉണ്ടാക്കി. 3 വയസ്സിന് മുകളിലുള്ള കുരുന്നുകളെ ഇത്തരം പരിപാടികൾക്ക് ഓഫ്‌ലൈനിലും, ഓൺലൈനിലും പര്യാപ്തം ആക്കി എടുത്ത സഹ്‌റ ടീച്ചേഴ്സിന്റെ അധ്വാനം എടുത്തു പറയേണ്ടതാണ്. അള്ളാഹു അർഹമായ പ്രതിഫലം നിൽക്കട്ടെ ആമീൻ.


2018ൽ പുതിയ സാഹ്‌റ 4 ഡിവിഷനും കൂടാതെ ഹോസ്റ്റൽ സൗകര്യത്തോടെ ഹാദിയ + സയൻസ് & ഹുമാനിറ്റീസ്, ഡിഗ്രി കോഴ്സും (B com) ആരംഭിച്ചു. മൂന്നു വയസ് മുതൽ PG വരെ മത ഭൗതിക വിദ്യാഭ്യാസം നൽകുന്ന ജില്ലയിലെ വലിയ സ്ഥാപനമായി MJS വളർന്നു. ആ വർഷം അലിഫ് ഡേക്ക് ബഹു ബദരുസാധത്ത് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ തങ്ങൾ സ്ഥാപനത്തിൽ വച്ച് തന്നെ നമ്മുടെ സ്കൂളിലെ കുട്ടികൾക്കൊപ്പം നാട്ടിലെ ഒരുപാട് കുട്ടികളും അലിഫ് എഴുതി. പരിപാടിയുടെ നല്ല നിലവാരം സ്ഥാപനത്തിനു ജനങ്ങൾക്കിടയിൽ സൽപേരായി.


2019ൽ വലിയ മുന്നേറ്റമാണുണ്ടായത്, വിടാക്കുഴയിൽ സഹ്‌റ പുതിയ 5 ഡിവിഷനും ഡിഗ്രീ കോഴ്സിൽ BA ഇംഗ്ലീഷും കൂടി ചേർത്തു. രണ്ടുമാസം കൊണ്ട് പുതിയ കെട്ടിടവും പണി തീർത്തു കുന്നുകര ചാലാക്ക ജുമാ മസ്ജിദ് മദ്രസ്സ കോംപ്ലക്സിൽ സഹ്‌റയുടെ ബ്രാഞ്ച് 1 ഡിവിഷനും AO യുടെ മേൽനോട്ടത്തിൽ ഏതാണ്ട് 60 സ്റ്റാഫുകളായും വളരെ പെട്ടന്ന് വളർന്നു.


അള്ളാഹുവിന്റെ വലിയ പരീക്ഷണം എന്ന നിലയിൽ 2019 - 20 അധ്യായന വർഷം തീരുന്നതിനു മുമ്പ് കോവിഡ് 19 വന്നു മാർച്ച് 9-ന് സ്കൂൾ അടച്ചു. എന്നാൽ കോവിഡ് എന്ന മഹാമാരി ഒരു പരിധിവരെ നമ്മുടെ വിദ്യാഭ്യാസത്തെ ബാധിക്കാഞ്ഞത് മർകസ് എന്ന ലോകനിലവാരത്തിലുള്ള യൂണിവേഴ്സിറ്റിയുടെ ഫ്രാഞ്ചസിയായ വിടാകുഴയിലെ Zee Que ഇന്റർനാഷണൽ സ്കൂളും മർകസ് ആവിസിന്റെ ഭാഗമായുള്ള MJS വിമൻസ് കോളേജും ഓൺലൈൻ പഠനത്തിൽ നല്ല നിലവാരത്തിൽ നിലനിർത്തി അൽഹംദുലില്ലാഹ്. 2020ൽ ഓൺ ലെയിനിൽ തന്നെ Zee Que ഗ്രേഡ് വൺ ആരംഭിച്ചു. കേരളത്തിൽ 500 സ്കൂളുകൾക്ക് മേൽനോട്ടം വഹിക്കുന്ന IAME, ZQ തന്നെ നമ്മുടെ Zee Que International Shcool ഒന്നാം തരം മുതൽ നേതൃത്വം നൽകുന്നു. ഫ്രീ സ്കൂളിൽനിന്ന് എൽപി സ്കൂളിൽ എത്തി കോവിഡ് സമയത്തും Zee Que വിലേക്ക് 4 ഡിവിഷൻ വിടേക്കുഴയിലും ഒന്നിൽ താഴെ ചാലക്കലും ഉണ്ടായി ഹാദിയ +1, ഡിഗ്രി BA. Bcom വലിയ രീതിയിൽ അഡ്മിൻ കോവിഡ് കാലത്തും ഉണ്ടായി. കോവിഡ് സമയത്ത് റാബീഹുൽ അവ്വൽ ഒന്നു മുതൽ ഹാദിയ വിദ്യാർഥിനികളുടെ മൗലിദ് മജിലിസ് എല്ലാ ദിവസവും സൂം പ്ലാറ്റ്ഫോമിൽ എല്ലാ ഫാമിലിക്കും വീട്ടിലിരുന്ന് പങ്കെടുക്കാൻ കഴിഞ്ഞു വലിയ അനുഗ്രഹമായി ഇതിന് വേണ്ടി നേതൃത്വം നൽകിയ സെയ്യിദത്ത്‌ അധ്വാനിച്ച എല്ലാ വിദ്യാർഥികൾക്കും ഹാദിയ യുടെയും ZQ വിന്റെയും അധ്യാപികമാർക്ക് അള്ളാഹു ഇരുലോകത്തും പ്രതിഫലം നൽകട്ടെ.

ഈ സ്ഥാപനം ഇപ്പോൾ റൺ ചെയ്യുന്നത് മുസ്ലിം ജമാഅത്ത് സ്വാന്തനം ട്രസ്റ്റ്‌ ആണ്. ഈ സമയത്ത് സ്ഥാപനത്തിന്റെ വളർച്ചക്ക് കൂടെ നിന്ന് സഹായിച്ച ട്രസ്റ്റ് അംഗങ്ങൾക്കും, zee que വിലെയും ഹാദിയ ടീച്ചേഴ്സിനെയും എല്ലാ സ്റ്റാഫ് അംഗങ്ങളെയും സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കാളികളായ എല്ലാവരും പ്രത്യേകം ഓർക്കുന്നു.

സുന്നത്ത് ജമാഅത്തിന്റെ ആദർശത്തിൽ ഉറച്ചു നിന്ന് കൊണ്ട് തികച്ചും ഇസ്ലാമിക രീതിയിൽ ഒരു സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി ഭാവിയിൽ വലിയ രണ്ട് ക്യാമ്പസ് ലക്ഷ്യം വെക്കുന്നതോടൊപ്പം മെഡിക്കൽ കോളേജിന്

സമീപം സാന്ത്വന കേന്ദ്രവും പള്ളിയും വിശ്രമകേന്ദ്രവും പണിയാനും ലക്ഷ്യമുണ്ട്

 അതേപോലെ തന്നെ വീട് ഇല്ലാത്ത സാധുക്കൾക്ക് വരുംകാലത്ത് അപ്പാട്ടുമെന്റുകൾ നിർമ്മിച്ചു അവരുടെ ജീവിതകാലം വരെ താമസം കൊടുക്കാനും ആലോചനയിൽ ഉള്ളതാണ്. അള്ളാഹു ഇത്രയും പെട്ടന്ന് പൂർത്തിയാക്കിതരട്ടെ...

                             ആമീൻ